വാർഷിക ബജറ്റ് 2026-2027
കിളിമാനൂർ ഗ്രാമ പഞ്ചായത്ത് 2026–27 വർഷത്തേക്കുള്ള വാർഷിക ബജറ്റ് ഗ്രാമീണ വികസനത്തിന് മുൻതൂക്കം നൽകുന്ന രീതിയിൽ രൂപപ്പെടുത്തിയതാണ്. കാർഷിക മേഖല, വിവിധ ഭവന പദ്ധതികളായ ലൈഫ് ഭവന പദ്ധതി, പിഎംഎവൈ, ഭവന പുനരുദ്ധാരണം, അടിസ്ഥാന സൌകര്യ വികസനം, ആരോഗ്യമേഖല- പാലിയേറ്റീവ് കെയർ, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി എന്നിവയ്ക്ക് പ്രാമുഖ്യം നല്കിയിരിക്കുന്നു.
പ്രധാന ലക്ഷ്യങ്ങൾ
സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമം
അതിദരിദ്രർ ഇല്ലാത്ത മാതൃക ഗ്രാമം
ഭവനരഹിതരില്ലാത്ത ഗ്രാമപഞ്ചായത്ത്
ഈ ബഡ്ജറ്റ് കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയ വികസന ദൌത്യത്തെ പ്രതിഫലിപ്പിക്കുന്നതും സാമൂഹ്യ നീതി, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൌകര്യങ്ങൾ സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, തൊഴിൽ, ശിശുക്ഷേമം, മൃഗസംരക്ഷണം, കുടിവെളളം മുതലായ മേഖലകള്ക്ക് മുന്തൂക്കം നല്കുകയും ചെയ്തിട്ടുണ്ട്.