സംസ്ഥാന സർക്കാർ
പഞ്ചായത്ത്
വാർഡ് ഡീലിമിറ്റേഷൻറെ ഭാഗമായി നിലവിലെ 15 വാർഡുകളിൽ നിന്നും കെട്ടിടങ്ങളെ 16 വാർഡുകളിലേയ്ക്ക് ക്രമീകരിക്കപ്പെടുകയും ടി വാർഡുകളിലേയ്ക്ക് 2025 ഡിസംബർ മാസത്തിൽ ശ്രീമതി.ഷാജുമോൾ.എസ് ന്റെ നേതൃത്വത്തിൽ 16 അംഗങ്ങളടങ്ങുന്ന പുതിയ ഭരണ സമിതി അധികാരമേറ്റു.
ശ്രീമതി.ഷാജുമോൾ.എസ്
പ്രസിഡൻറ്, മെമ്പർ വാർഡ് 3
ശ്രീ.കെ.ജി.പ്രിൻസ്
വൈസ് പ്രസിഡണ്ട് & ചെയര്പേഴ്സൺ, ധനകാര്യ സ്റ്റാന്ഡിംഗ് കമ്മിററി, മെമ്പർ വാർഡ്1
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്
കിളിമാനൂർ ഗ്രാമപഞ്ചായത്ത്തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രകൃതിസൗന്ദര്യവും കാർഷിക പാരമ്പര്യവും ഗ്രാമീണ സംസ്കാരവും സമന്വയിക്കുന്ന പ്രദേശമാണ്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനും പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് നേതൃത്വം നൽകുന്നു.കാർഷിക മേഖലയുടെ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, കുടിവെള്ളം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ, സാമൂഹ്യക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ ജനപങ്കാളിത്തത്തോടെ പദ്ധതികളും സേവനങ്ങളും നടപ്പിലാക്കുന്നു. സുസ്ഥിര വികസനവും ജനക്ഷേമവും മുൻനിർത്തി കിളിമാനൂർ ഗ്രാമപഞ്ചായത്ത് മുന്നേറുന്നു.