We are sharing information with the public regarding the reorganization of buildings shifting them from the existing 15 wards to 16 wards as part of the 2025 ward delimitation process. Operations for 'Toofan 2.0' have commenced.
വാർഷിക ബജറ്റ് 2026-2027

കിളിമാനൂർ ഗ്രാമ പഞ്ചായത്ത് 2026–27 വർഷത്തേക്കുള്ള വാർഷിക ബജറ്റ് ഗ്രാമീണ വികസനത്തിന് മുൻതൂക്കം നൽകുന്ന രീതിയിൽ രൂപപ്പെടുത്തിയതാണ്. കാർഷിക മേഖല, വിവിധ ഭവന പദ്ധതികളായ ലൈഫ് ഭവന പദ്ധതി, പിഎംഎവൈ, ഭവന പുനരുദ്ധാരണം, അടിസ്ഥാന സൌകര്യ വികസനം, ആരോഗ്യമേഖല- പാലിയേറ്റീവ് കെയർ, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി എന്നിവയ്ക്ക് പ്രാമുഖ്യം നല്കിയിരിക്കുന്നു.

 പ്രധാന ലക്ഷ്യങ്ങൾ

  •  സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമം

  • അതിദരിദ്രർ ഇല്ലാത്ത മാതൃക ഗ്രാമം

  • ഭവനരഹിതരില്ലാത്ത ഗ്രാമപഞ്ചായത്ത്

    ഈ ബഡ്ജറ്റ് കിളിമാനൂർ ഗ്രാമപഞ്ചായത്തിന്‍റെ ജനകീയ വികസന ദൌത്യത്തെ പ്രതിഫലിപ്പിക്കുന്നതും സാമൂഹ്യ നീതി, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൌകര്യങ്ങൾ സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, തൊഴിൽ, ശിശുക്ഷേമം, മൃഗസംരക്ഷണം, കുടിവെളളം മുതലായ മേഖലകള്‍ക്ക്  മുന്‍തൂക്കം നല്‍കുകയും ചെയ്തിട്ടുണ്ട്.

     

  • വാർഷിക ബജറ്റ് 2026-2027