We are sharing information with the public regarding the reorganization of buildings shifting them from the existing 15 wards to 16 wards as part of the 2025 ward delimitation process. Operations for 'Toofan 2.0' have commenced.
വാർഷിക പദ്ധതി 2023-2024

കിളിമാനൂർ ഗ്രാമപഞ്ചായത്തിൻറെ 2023-2024 വർഷത്തെ വാർഷിക പദ്ധതി  രൂപീകരിച്ചിരിക്കുന്നത് പ്രാദേശിക വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടാണ്. കേരള സർക്കാരിൻറെ 14-ആം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഈ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മേഖല വിവരണം ചുവടെ ചേർക്കുന്നു.

1. പ്രധാന വികസന മേഖലകൾ 

  • ഉൽപ്പാദന മേഖല : നെൽകൃഷി, പച്ചക്കറി കൃഷി പ്രോത്സാഹനം, ക്ഷീരവികസനം, മൃഗസംരക്ഷണം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നു. കർഷകർക്കുള്ള സബ്‌സിഡികളും വിത്ത്-വള വിതരണവും ഇതിൽ ഉൾപ്പെടുന്നു.

  • പൗരക്ഷേമവും പാർപ്പിടവും : പാവപ്പെട്ടവർക്ക് വീട് ഉറപ്പാക്കുന്നലൈഫ് മിഷൻ പദ്ധതിയുടെ തുടർച്ചയായ വിഹിതവും ഭവനരഹിതർക്കുള്ള സഹായങ്ങളും വാർഷിക പദ്ധതിയിലുണ്ട്.

  • ആരോഗ്യവും ശുചിത്വവും: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം,  പാവപ്പെട്ടവർക്കുള്ള സൗജന്യ മരുന്ന് വിതരണം, മാലിന്യ സംസ്കരണത്തിനായി 'മാലിന്യമുക്ത നവകേരളം' ക്യാമ്പയിന്റെ ഭാഗമായുള്ള പ്രോജക്ടുകൾ.

  • ഭൗതിക സാഹചര്യ വികസനം : ഗ്രാമീണ റോഡുകളുടെ ടാറിംഗ്,  മെറ്റലിംഗ്,  കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള കിണർ/പൈപ്പ് ലൈൻ പദ്ധതികൾ. കേന്ദ്ര പദ്ധതിയായ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിൽ ദിനങ്ങളും ആസ്തി നിർമ്മാണവും ഇതിന്റെ ഭാഗമാണ്. 

2. ഫണ്ടിന്റെ സ്രോതസ്സുകൾ 

ഈ വാർഷിക പദ്ധതി താഴെ പറയുന്ന പ്രധാന ധനസഹായങ്ങൾ സംയോജിപ്പിച്ചാണ് നടപ്പിലാക്കുന്നത്:

  1. കേരള സർക്കാരിന്റെ വികസന ഫണ്ട് .
  2. സ്പെഷ്യൽ കമ്പോണന്റ് പ്ലാൻ വഴിയുള്ള പട്ടികജാതി/പട്ടികവർഗ്ഗ വികസന ഫണ്ടുകൾ.
  3. പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ്
  4. തനത് ഫണ്ട്

  • വാർഷിക പദ്ധതി 2023-2024