2025 ഡീലിമിറ്റേഷൻ വാർഡ് വിഭജനത്തിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന 15 വാർഡുകളിൽ നിന്നും 16 വാർഡുകളിലേയ്ക്കായി കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുളള വിവരം പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി പങ്കു വെയ്ക്കുന്നു..തൂഫാൻ 2.0 പ്രവർത്തനങ്ങൾ ആരംഭിച്ചു
വാർഷിക പദ്ധതി 2024-2025

കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ 2024-2025 വാർഷിക പദ്ധതി പ്രധാന മുൻഗണന നൽകിയിട്ടുളളത് പാർപ്പിട മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയ്ക്കുമാണ്. പാർപ്പിട മേഖലയിൽ ഉൾപ്പെട്ടിട്ടുളള പ്രധാന പദ്ധതിയാണ് ലൈഫ് ഭവന പദ്ധതി. ടി പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനരഹിതരായവർക്കും ഭൂരഹിത ഭവനരഹിതരായവർക്കും ആനുകൂല്യം നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ മേഖലയിലെ ഹോമിയോ ഡിസ്പെൻസറി , ആയുർവ്വേദ ഡിസ്പെൻസറി, മുളയ്ക്കലത്തുകാവ് എഫ്എച്ച്സി എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് പദ്ധതി രൂപീകരിക്കുകയും , മരുന്നിൻറെ ലഭ്യത ഉറപ്പാക്കുന്നതിന് ലക്ഷകണക്ക് രൂപയുടെ മരുന്ന് വാങ്ങൽ പദ്ധതി രൂപീകരിക്കുകയും ആയത് നിർവ്വഹണം നടത്തുകയും ചെയ്തിട്ടുണ്ട്. 2024-25 വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രധാന പദ്ധതികൾ ചുവടെ ചേർക്കുന്നു.

  • ലൈഫ് ഭവന പദ്ധതി
  • കേദാരം
  • ഹരിത ഭവനം
  • വിവിധ ആരോഗ്യ സ്ഥാനങ്ങളിലെ മരുന്ന് വാങ്ങൽ
  • റോഡ് നവീകരണം
  • അങ്കണവാടി , എൽ.പി സ്കൂൾ നവീകരണം 

  • വാർഷിക പദ്ധതി 2024-2025